ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ഇതോടെ ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.വിവരമറിഞ്ഞെത്തിയ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു വരികയാണ്. തകരാറു മാറ്റി ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.ചുരം വഴി യാത്ര ചെയ്യുന്നവർ യാത്ര സമയം കൂടുതൽ കണക്കാക്കണമെന്നും കഴിവതും ഈ സമയം യാത്ര ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.