കുളത്തുപ്പുഴ ചെമ്പനഴികം ഭാഗത്ത് നിന്നുമാണ് ഇന്ന് രാജവെമ്പാലയെ പിടികൂടിയത്. ജനവാസ മേഖലയ്ക്ക് സമീപത്തെ തോട്ടിൽ രാജവെമ്പാലയെ കണ്ട പ്രദേശവാസികൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയാ യിരുന്നു. സ്ഥലത്തെത്തിയ വനം വകുപ്പ് RRT ടീമിന്റെ നേതൃത്വത്തിലാണ് രാജവെമ്പാല യെ പിടികൂടിയത്. ഇതിന് ഏകദേശം 15 അടി നീളം വരുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ആർ ആർ ടി അംഗം ഹേമന്ദിന്റെ നേതൃത്വത്തിലാണ് രാജവെ മ്പാലയെ പിടികൂടിയത്. ഇദ്ദേഹം പിടികൂടുന്ന പതിനേഴാമത്തെ രാജവെമ്പാലയാണ് ഇത്.