ഡെലിവറി വാഹനവും പത്ര വിതരണത്തിന് പോയ വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.ഡെലിവറി വാഹനം പത്ര വിതരണ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.