കോഴിക്കോട്: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി മേഖലകളെ ബന്ധിപ്പിച്ചുള്ള വയനാട് തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 31ന് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ജില്ലാ ഭരണകൂടം ഇന്ന് വൈകീട്ട് ആറിന് വാർത്താകുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നിന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തി നാല് വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.