ദേശീയപാതയിൽ വയനാട് ചുരത്തിൽ മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചു. വയനാട് ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന് അടുത്തായാണ് വൻതോതിൽ മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത്. ഇതേ തുടർന്ന് വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം അപകട സമയത്ത് ഇതുവഴി കടന്നുപോയ വാഹനങ്ങളിൽ നിന്ന് യാത്രക്കാർ തല നാടിനെ രക്ഷപ്പെട്ടത്. കൂറ്റൻ കല്ലുകളാണ് റോഡിലേക്ക് പതിച്ചത്. ആംബുലൻസ് ഉൾപ്പെടെയുള്ളവ വഴി തിരിച്ചു വിടുന്നുണ്ട്.ഫയർഫോഴ്സ്,ജെസിബി എന്നിവ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.