ചേറ്റുവയിൽ മകളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ചേറ്റുവ നാലുമൂല കിഴക്കുംപുറം തേർ വീട്ടിൽ മനോജിനെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ആറുമണിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ ഭാര്യ സിന്ധുവിനെ മകളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന മനോജ് ഉപദ്രവിക്കുന്നത് കാരണം സിന്ധു മകളുമൊത്ത് കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.