ഒരാളുടെ മരണത്തിന് ഇടയാക്കിയ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു പ് മാലിക്കിനെ റിമാൻഡ് ചെയ്തു. ഞായറാഴ്ച്ച വൈകീട് 5 ഓടെ പ്രതിയെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. പ്രതി നിരന്തരം സമാന സ്വഭാവമുളള കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായും എന്നാൽ, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് അഷം കൊല്ലപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ പിടിയിലായത്. രാത്രി കണ്ണപുരത്തെത്തിച്ച പ്രതിയെ ഇന്നലെയും ഞായറാഴ്ച്ച പകലും ചോദ്യം ചെയ്തു