കട്ടപ്പന, കട്ടപ്പന നോര്‍ത്ത്, കൊച്ചുതോവാള, പുളിയന്‍മല, വെള്ളയാംകുടി എന്നീ ശാഖകളിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഗുരുദേവ കീര്‍ത്തിസ്തംഭത്തില്‍ രാവിലെ മുതല്‍ വിശേഷാന്‍ പൂജകളും ഗുരുദേവ കൃതികളുടെ പാരായണവും നടന്നു. ഇടുക്കി കവലയില്‍ നിന്നാരംഭിച്ച ചതയദിന ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡണ്ട് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗത്തിന് എവിടെയൊക്കെ അവഗണന നേരിടുന്നുവോ അവിടെയൊക്കെ ശക്തമായി മുന്നേറുമെന്ന് അദ്ദേഹം പറഞ്ഞു.