പാലക്കാട് പുതുക്കോട് ചെറുകാഞ്ഞിരക്കോട് വീട്ടിൽ ജിജോയിയേയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയെയാണ് ഇയാൾ ആക്രമിച്ചത്. ഹോസ്റ്റലിലെ സിറ്റൗട്ടിലേയ്ക്ക് അതിക്രമിച്ചു കയറി പ്രതി യുവതിയെ തലക്ക് ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചയായിരുന്നു സംഭവം. പ്രതിയുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തിലാണ് ആക്രമണം.