ചപ്പാരപ്പടവ് മടക്കാട് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 യുവതികൾക്ക് ഗുരുതര പരിക്ക്. മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരതരമായതിനാൽ പിന്നീട് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച പകൽ 11.30 ഓടെയായിരുന്നു അപകടം.ആലക്കോട് ഭാഗത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന KL 14 J 7979 നമ്പർ ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാറ് ആദ്യം മരത്തിലിടിക്കുകയും തുടർന്ന് താഴ്ച്ചയിലേക്ക് മറിയുകയുമായിരുന്നു.