കളിപ്പാൻകുളം സമദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഹരിതകർമ്മസേനാംഗങ്ങളെയും ആശാ വർക്കർമാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. നഗരങ്ങളും വീടുകളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഹരിതകർമ്മസേനാംഗങ്ങൾ മാലിന്യമുക്ത കേരളമെന്ന സ്വപ്നത്തിലേക്ക് നമ്മെ നയിക്കുന്നു. അതുപോലെ, ആരോഗ്യ സംരക്ഷണത്തിൻ്റെ മുൻനിര പോരാളികളായ ആശാ വർക്കർമാർ ഓരോ കുടുംബത്തിൻ്റെയും ആരോഗ്യത്തിന് താങ്ങും തണലുമാകുന്നു വെന്നും മന്ത്രി പറഞ്ഞു