എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്.ഡി.സി എറണാകുളം എന്നപേരിലാണ് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.തുടര്ന്നു ജില്ലാ കളക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് കണ്ടെത്തിയത് സംബന്ധിച്ച് ജില്ലാ കളക്ടർ തന്റെ ഔദ്യോഗിക പേജിൽ പങ്കുവെക്കുകയും ചെയ്തു.