തമിഴ്നാട് സ്വദേശി മുരുകൻ മുനിയാണ്ടിയാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വിശ്രമമുറിയിൽ നിന്നാണ് ഇയാൾ മൊബൈൽ മോഷ്ടിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. എറണാകുളം സ്വദേശികളുടെ മൊബൈലാണ് ഇയാൾ കവർന്നത്. ഉച്ചയോടെ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.