റാന്നി: സ്വകാര്യ കമ്പനി കേബിൾ ഇടാൻ കുഴിയെടുത്തതോടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കുതിച്ചൊഴുകി സംസ്ഥാന പാത പൊട്ടിത്തകർന്നു. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പടിക്കലിനു സമീപമാണ് സംഭവം. റോഡ് നിശേഷം തകർന്ന് റോഡ് മധ്യത്തിൽ വൻ കുഴി രൂപപ്പെട്ടു. രാവിലെ 11 മണിയോടെയാണ് സംഭവം. റോഡിൻ്റെ വശത്തുകൂടി പോയ110 എം.എം കുടിവെള്ള വിതരണ പൈപ്പിൽ ഡ്രില്ലിങ് മെഷീൻ തട്ടിയാണ് പൊട്ടിയത്.