Thiruvananthapuram, Thiruvananthapuram | Aug 26, 2025
വെള്ളായണി ഊക്കോട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിന്റെ ഡ്രൈവർ വാനിൽ കുടുങ്ങി. ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനത്തിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തിരുന്നു. തുടർന്ന് സേനയുടെ ആംബുലൻസിൽ ഡ്രൈവറെ ഹോസ്പിറ്റലിൽ എത്തിച്ചു.