ഷൊർണൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 5.8 കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തി. പ്രതികളായി ആരെയും പിടികൂടാനായില്ല. പരിശോധന നടക്കുന്നറിഞ്ഞ് പ്രതികൾ രക്ഷപ്പെട്ടതാണെന്ന് അധികൃതർ അറിയിച്ചു. പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു. ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.