ദേശീയപാത 66 ൽ കോതപറമ്പ് സെൻ്ററിനു സമീപമാണ് സർവ്വീസ് റോഡ് നെടുകെ പിളർന്നത്. ഗതാഗതത്തിരക്കേറിയ റോഡിൻ്റെ പകുതിയോളം ഭാഗം ഇടിഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം ചെറിയതോതിൽ വിള്ളൽ വീണ റോഡ് ഇന്ന് രാവിലെ നെടുകെ പിളരുകയായിരുന്നു. പ്രധാന റോഡ് നിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്തതിനെ തുടർന്നാണ് റോഡ് തകർന്നത്.