Thiruvananthapuram, Thiruvananthapuram | Aug 27, 2025
സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം 2025 ന്റെ ഭാഗമായ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം സെക്രട്ടറിയേറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വഴുതന, വെണ്ട, വെള്ളരി, കത്തിരി, പടവലം, ചീര, പാവയ്ക്ക, ചീനിയാമരയ്ക്ക, മുളക്, വള്ളിപ്പയർ എന്നിവയാണ് വിളവെടുത്തത്. മന്ത്രിമാരായ പി പ്രസാദ്, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, വി അബ്ദുറഹിമാൻ, വീണാ ജോർജ്, ആർ ബിന്ദു, കെ കൃഷ്ണൻകുട്ടി, ഒ ആർ കേളു എന്നിവരും പങ്കെടുത്തു