സുസ്ഥിര വികസനത്തിൻ്റെ ഗ്രാമീണ മാതൃകയായി സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകരിക്കപ്പെട്ട സംയോജിത വികസന പദ്ധതിയാണ് സുസ്ഥിര തൃത്താല. ഇതിൻറെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറികൾ, പൂക്കൾ, വാഴപ്പഴം, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ മിതമായ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കാനും കർഷകർക്ക് വരുമാനം ഉറപ്പക്കുന്നതുമാണ് കാർഷിക കാർണിവൽ ലക്ഷ്യമിടുന്നത്. സെപ്‌തംബർ 3 വരെ നടക്കുന്ന കർണിവലിൻ്റെ ഭാഗമായി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ തദേശ സ്വയംഭരണ വകുപ്പ്മന്ത്രി എംബി രാജേഷിൻ്റെ നേതൃത്വത്തിൽ വിളവെടുപ്പ് ഉത്സവം നടന്നു