പുനലൂർ തൊളിക്കോട് സ്വദേശി ഷെഹിനെയാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അഞ്ചൽ പോലീസ് പിടികൂടിയത്. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാൾ പീഡനത്തിന് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വന്നതോടെ മാതാപി താക്കൾ വിവരം തിരക്കി. ഇതോടെയാണ് വിവരം പുറത്തിറുന്നത്. തുടർന്ന് അഞ്ചൽ പോലീസിൽ പരാതി നൽകി.