കാലവർഷം ശക്തി പ്രാപിക്കുമ്പോൾ അതിരൂക്ഷമായ കടൽക്ഷോഭമാണ് ചെമ്പരിക്ക പ്രദേശത്ത് ഉണ്ടാവുന്നത്. നിലവിൽ കുറെ സ്ഥലങ്ങളും വീടുകളും തെങ്ങുകളും പ്രദേശവാസികൾക്ക് നഷ്ടമായി. സുരക്ഷ ഒരുക്കി തരണമെന്നും നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ചെമ്പരിക്ക പൗരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ കളക്ടറേറ്റ് മാർച്ച് നടത്തിയത്. രാവിലയോടെ നടന്ന മാർച്ച് ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.