മഥുര, കാശി പള്ളികള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന മോഹന്‍ ഭാഗവതിന്റെ അവകാശവാദം ആഭാസകരമാണ്. ജനാധിപത്യ മതനിരപേക്ഷ ശക്തികൾ സർവ്വശക്തിയുമെടുത്ത് ഇതിനെ എതിർക്കണം. മാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രധാനപ്പെട്ട പങ്കു വഹിക്കണമെന്നും പാർലമെൻറ് പാസാക്കുകയും സുപ്രീംകോടതി മുറുകെപ്പിടിക്കുകയും ചെയ്ത നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും എം എ ബേബി പറഞ്ഞു.