ഓണക്കാലം വിഷരഹിത ഭക്ഷണകാലമാണെന്നും ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെയ്പ്പാണെന്നും കൃഷിമന്ത്രി പി പ്രസാദ് ഇന്ന് പറഞ്ഞു. ഓണസമൃദ്ധി 2025 കർഷകചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 30 ന് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമോട്ടാകെ 2000 കർഷകചന്തകളാണ് ആരംഭിക്കുന്നത്. ഓണക്കാലത്ത് കർഷകർക്ക് ഉൽപ്പന്നങ്ങൾ മികച്ച നിലയിൽ വിറ്റഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു