Thiruvananthapuram, Thiruvananthapuram | Aug 23, 2025
തേവരക്കരയിലെ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിക്കു വൈദ്യുതാഘാതമേറ്റു ജീവൻ നഷ്ടപെട്ട ദാരുണമായ സംഭവം എല്ലാവരും വേദനയോടുകൂടിയാണ് കേട്ടതെന്നും ഒരു കുട്ടിക്കും ഇനി ഇങ്ങനെയൊരവസ്ഥയുണ്ടാകരുതെന്നും മന്ത്രി വി ശിവൻകുട്ടി. ഈ അപകടം എല്ലവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ഓരോ വിദ്യാലയവും വിദ്യാർഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണം. അവിടെ അവർക്ക് ഒരപകടവുമുണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. 'വൈദ്യുത സുരക്ഷയും ഊർജ്ജ സംരക്ഷണവും' എന്ന വിഷയത്തിൽ PMG യിലെ പ്രിയദർശിനി പ്ലാനറ്റോറിയം ഹാളിൽ സംഘടിപ്പിച്ച ശില്പശായിൽ മുഖ്യാതിഥിയായി പങ്കെടുത്തു