കൊടുങ്ങല്ലൂർ പടാക്കുളം സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ 29 വയസ്സുള്ള നിഷ്താഫിറിനെയാണ് തടങ്കലിൽ ആക്കുന്നതിന് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 2021 മുതൽ 2025 വരെ നാല് മയക്ക് മരുന്ന് ലഹരിക്കേസുകളിൽ പ്രതിയാണ് നിഷ്താഫിർ.