ചീമേനിയിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ മോഷ്ടാവ് കൈമുട്ട് കൊണ്ട് പുറത്ത് ഇടിച്ചു വീഴ്ത്തി. മോഷ്ടാവ് കൊണ്ടുപോയതാവട്ടെ 300 രൂപ വില വരുന്ന മാല. ചീമേനി അറുകരയിലെ സുകേഷിന്റെ ഭാര്യ കെ വി കൃഷ്ണപ്രിയയാണ് മോഷ്ടാവിന്റെ ആക്രമണത്തിന് ഇരയായത്.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോഷ്ടാവിനെ കണ്ടെത്താൻ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു