മട്ടാഞ്ചേരിയിൽ 59 വയസ്സുകാരിയെ വിർച്വൽ അറസ്റ്റ് ചെയ്തു എന്ന് ഭീഷണിപ്പെടുത്തി 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജിതമെന്ന മട്ടാഞ്ചേരി സിഐ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പറഞ്ഞു.മട്ടാഞ്ചേരി സ്വദേശിയായ ഉഷാകുമാരി എന്ന 59 വയസ്സുകാരിയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയാക്കിയത്.കള്ളപ്പണം കൈവശം വച്ചു എന്ന് പറഞ്ഞായിരുന്നു ഉഷാകുമാരിയെ തട്ടിപ്പുകാർ സമീപിച്ചത്.അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും സ്വർണാഭരണങ്ങൾ പണയം വെച്ച് ലഭിച്ച പണവും ഉൾപ്പെടെ തട്ടിപ്പുകാർ വാങ്ങിയെടുക്കുകയായിരുന്നു.