മാനന്തവാടി ആറാട്ട് തറ ഡിലേനി ഭവൻ റോഡരികിലെ സംരക്ഷണ മതിലിനുള്ളിലാണ് കൂറ്റൻ മൂർഖൻ പാമ്പിനെ ഇന്ന് വൈകുന്നേരം 4 മണിയോടെ കണ്ടെത്തിയത്. ഉടനെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധൻ സുജിത്ത് വായനാട്,ഓട്ടോ ഡ്രൈവർമാരായ ശിഹാബ്,വിനേഷ്,രാജൻ എന്നിവരുടെ നേതൃത്വത്തിൽ കല്ലുകൾ ഇളക്കിമാറ്റിയ ശേഷം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. പിന്നീട് ഇതിനെ ഉൾവനത്തിൽ തുറന്നു വിട്ടു