താഴ് മുറിച്ച് വിദേശമദ്യ ഷോപ്പിൽ കയറിയ മോഷ്ടാവ് വില കൂടിയ രണ്ട് കുപ്പി വിദേശമദ്യവുമായി കടന്നു. തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് ചൂരക്കാടുള്ള വിദേശമദ്യ ഷോപ്പിലാണ് ചൊവ്വാഴ്ച്ച രാത്രി കള്ളൻ കയറിയത്. ഷോപ്പിൻ്റെ 4 താഴുകൾ മുറിച്ചു മാറ്റി അകത്ത് കടന്ന കള്ളൻ 2800 രൂപയും 2500 രൂപയും വിലയുള്ള ഓരോ വിദേശമദ്യ കുപ്പിയുമായി കടന്നു കളയുകയായിരുന്നു. ബുധനാഴ്ച്ച രാവിലെയെത്തിയ ജീവനക്കാർ ഷോപ്പിൻ്റെ താഴുകൾ മുറിച്ചു മാറ്റിയിരിക്കുന്നത് കണ്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിഞ്ഞത്.