കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രർത്തകനെ പോലീസ് ക്രൂരമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ച് കെ പി സി സി യുടെ ആഹ്വാനപ്രകാരം തണ്ണിത്തോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് പോലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധ സദസ് നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു.ഡി സി സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു.ഡി സി സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര,ബ്ലോക്ക് പ്രസിഡന്റ് ആർ ദേവകുമാർ,കെ വി സാമുവൽ കിഴക്കേതിൽ,എം വി അമ്പിളി എന്നിവർ പ്രസംഗിച്ചു