കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. മുൻ വൈസ് പ്രസിഡൻ്റ് അയോഗ്യയായതിനെ തുടർന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിലെ പി. സുധർമ്മയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് പത്തും, ബിജെപി സ്ഥാനാർഥിയ്ക്ക് ഒൻപത് വോട്ടുകളും ലഭിച്ചു. ഒരു കോൺഗ്രസ് അംഗം വിട്ടു നിന്നു.