കൂത്താട്ടുകുളത്ത് ഇന്നലെ രാത്രി ബാറിൽ സംഘർഷം ഉണ്ടാക്കുകയും എതിർത്തവരെ എയർഗൺ കൊണ്ട് അടിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും പോലീസ് റിമാൻഡ് ചെയ്തു.അമൽ, ലിഞ്ചു ,എൽദോ തങ്കപ്പൻ എന്നിവരെയാണ് പോലീസ് ഇന്ന് റിമാൻഡ് ചെയ്തത്.ബാറിൽ ഉണ്ടായിരുന്ന റെജി എന്ന 60 വയസുകാരനെയാണ് യുവാക്കൾ ആദ്യം ആക്രമിച്ചത്.ഇത് തടയാൻ ശ്രമിക്കുന്നതിനിടെ മറ്റു മൂന്നുപേർക്കും പരിക്കേറ്റിരുന്നു.ആയുധം ഉപയോഗിച്ച്അക്രമിച്ചതിനും,കൊലപാതകശ്രമത്തിനു അടക്കമാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്