ഷൊർണൂരിൽ പോലീസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അർജുൻ ആണ് മരിച്ചത്. ഷൊർണൂർ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിന് താഴെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയാണ് അർജുൻ. ഷോർണൂർ പോലീസ് കോട്ടേഴ്സിലാണ് ഇയാൾ താമസിക്കുന്നത്. സംഭവത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരണകാരണം വ്യക്തമല്ല.