കഴിഞ്ഞ കുറച്ച് നാളുകളായി കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കാട്ടുപന്നി ശല്യം പ്രതിരോധിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നവശ്യം പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കെയാണ് കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ മിഷന്‍ വൈല്‍ഡ് പിഗിന്റെ ഭാഗമായി നടത്തിയ ഡ്രൈവിലൂടെ പ്രദേശത്ത് നാശം വരുത്തിയ കാട്ടുപന്നികളില്‍ ഒന്നിനെ വെടിവച്ച് കൊന്നത്.