കാസർകോഡ് പുതിയ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയിലെ ബസ് ഉടമകളും ജീവനക്കാരും തിങ്കളാഴ്ച സായാഹ്ന ധർണനടത്തി. വൈകുന്നേരം അഞ്ചരമണിയോടെ നടന്ന ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.