വണ്ടിപ്പെരിയാര്‍ ചുരക്കുളം ആശുപത്രിക്ക് സമീപം വ്യാപാരം നടത്തുന്ന 71 വയസുകാരന്‍ കണ്ണനാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കടയില്‍ നടത്തിയ പരിശോധനയില്‍ 13 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി. മദ്യ വില്‍പ്പനന നടത്തി ലഭിച്ച 650 രൂപയും കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാവിലെ ജോലിക്കു പോകുന്ന തൊഴിലാളികള്‍ ഇയാളുടെ കടയില്‍ എത്തി സ്ഥിരമായി മദ്യം കഴിക്കാറുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയത്.