ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന ജില്ലാ സെക്രട്ടറിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്. പ്രതിയായ കയറമ്പാറ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 11നാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈസ്റ്റ് ഒറ്റപ്പാലത്തെ ഹോട്ടലിന്റെ മുൻവശത്ത് വച്ചായിരുന്നു അക്രമം ഉണ്ടായത്. ഈ സ്ഥലത്ത് ഫോറൻസിക് സംഘവും പോലീസും പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്