റാന്നി തോട്ടമൺ വളവിൽ റോഡിൽ വീണ ഡീസലിൽ തെന്നിവീണ് ഇരുചക്രവാഹനയാത്രക്കാരന് പരിക്ക് . തുടർന്ന് അഗ്നിശമനസേനാ നേതൃത്വത്തിൽ റോഡിൽ മരപ്പൊടി വിതറി അപകടസാധ്യത പരിഹരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത യിൽ റാന്നി തോട്ടമൺ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. വലിയ വാഹനങ്ങളിൽ നിന്നും വീഴുന്ന ഡീസൽ കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി അപകടം ഉണ്ടാകുന്നത് ഇവിടെ പതിവാണ്.