കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും ക്ഷേത്രം കൊടിമരത്തിനടുത്ത് വലിയ ബലിക്കല്ലിന് സമീപം കതിർ പൂജ നടന്നതിനാൽ ദർശന സായൂജ്യം നേടാൻ കൂടുതൽ ഭക്തർക്ക് അവസരമുണ്ടായിരുന്നു. ഇതോടെ കതിർ പൂജയ്ക്കൊപ്പം ഗുരുവായൂരപ്പനെ കാണാൻ കൂടി കഴിഞ്ഞതിൻ്റെ ആഹ്ളാദത്തിലായി ഭക്തർ. രാവിലെ 11 മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ഭക്തി സാന്ദ്രമായ ചടങ്ങ്.