പള്ളിപ്പുറം വീട്ടിൽ ഡേവിഡ് അനിൽ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. തൃശൂർ കാട്ടൂക്കാരൻ റോഡിൽ വീടിന്റെ സമീപത്ത് പാർക്ക് ചെയ്തതായിരുന്നു ഓട്ടോറിക്ഷ . സംഭവസമയത്ത് വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചയാണ് സംഭവം. ഓട്ടോറിക്ഷയുടെ പിൻഭാഗം പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. പരാതി നൽകിയതിനെ തുടർന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.