തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മഹാ വിഷ്ണു ക്ഷേത്ര കടവിൽ നിന്ന് പുറപ്പെട്ട തിരുവോണതോണി ഇന്ന് പുലർച്ചെ ആറന്മുളയിൽ എത്തി. ഉത്രാട ദിവസം വൈകിട്ടാണ് മങ്ങാട്ട് ഇല്ലം അനൂപ് നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിൽ തിരുവോണത്തോണി കാട്ടൂരിൽ നിന്നും ആറൻമുളക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ ആറൻമുള മധു കടവിൽ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ആചാരപൂർവ്വം വഞ്ചിപ്പാട്ടിൻ്റെ അകമ്പടിയോടെ തിരുവോണത്തോണിയെ സ്വീകരിച്ചു. .