2002 2003 കാലഘട്ടത്തിലാണ് ചിന്നക്കാനാലില്‍ ആധിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കിയാണ് പുനരധിവവസിപ്പിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇവര്‍ക്ക് വേണ്ട അടിസ്താന സൗകര്യങ്ങള്‍ ഒന്നും നടപ്പിലാക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് കുടുംബങ്ങളുടെ പരാതി. പണിത് നല്‍കിയ വീടുകള്‍ എല്ലാം ചോര്‍ന്നൊലിക്കുന്ന അവസ്ഥ. കാട്ടനകള്‍ കൂട്ടത്തോടെ ഉന്നധിക്കുള്ളില്‍ തമ്പടിക്കുന്നു. കാട്ടാനയെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോയി.