കോഴിക്കോട്: തിരുവോണസദ്യയും ഓണക്കോടിയും ഒരുക്കാനുള്ള അവസാന വട്ട ഓട്ടത്തിന്റെ ദിനമായ ഉത്രാടപ്പാച്ചിലിന്റെ തിരക്കിലും ഖവാലിയുടെ മാസ്മരികതയിൽ അലിഞ്ഞ് കോഴിക്കോട് നഗരം. ബീച്ചിലെ മാവേലിക്കസ് 2025 ന്റെ വേദിയിലാണ് ആരാധകരുടെ മനം കവർന്ന് വാർസി സഹോദരങ്ങളായ നസീർ അഹമ്മദ് ഖാൻ വാർസിയും നസീർ അഹമ്മദ് ഖാൻ വാർസിയും ഖവാലി സംഗീതമഴ പെയ്യിച്ചത്. ഇന്ന് വൈകീട്ട് ആരംഭിച്ച ഖവാലി രാത്രി ഒൻപതിനുശേഷവും ബീച്ചിൽ നിറഞ്ഞ സദസ്സിൽ പുരോഗമിക്കുകയാണ്.