Download Now Banner

This browser does not support the video element.

കോന്നി: വകയാറിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക്‌ ഇടിച്ചുകയറി, സി.സി.ടി.വി ദൃശ്യം

Konni, Pathanamthitta | Aug 22, 2025
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വകയാർ കോട്ടയം മുക്കിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക്‌ ഇടിച്ചുകയറി. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. ഈ സമയം ഇവിടെ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.അപകടത്തിൽ ആർക്കും പരുക്കില്ല.ആറന്മുള പ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.വലിയ ശബ്ദം കേട്ട് സമീപവാസികൾ ഓടിക്കൂടിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.കോന്നിയിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കടയുടെ ഭിത്തിയിൽ ഇടിച്ചാണ് കാർ നിന്നത്.
Read More News
T & CPrivacy PolicyContact Us