ആചാരവിരുദ്ധമായി അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിങ് നടത്തിയതിൻ്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി കർമ്മം നടന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ അഞ്ചു മുതൽ ഉച്ചവരെ ക്ഷേത്രത്തിൽ ദർശന നിയന്ത്രണവും ഉണ്ടായി. പുണ്യാഹകർമങ്ങൾ കഴിഞ്ഞശേഷം വൈകീട്ടാണ് ഭക്തരെ ദർശനത്തിനായി നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.