വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച ചാരായവും വാഷും വാറ്റ് ഉപകരണവുമായി വീട്ടുടമസ്ഥൻ പിടിയിൽ , ഓണം വിപണി ലക്ഷ്യം വെച്ച് തയ്യാറാക്കിയ വാഷും ചാരായവും ആണ് എക്സൈസ് പിടികൂടിയത്, വീട്ടിലെ രഹസ്യ അറകളിൽ 500 ലിറ്ററിലധികം ചാരായം ബാരലിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരുന്നത്. നിരവധി കേസുകളിൽ പ്രതിയായ വീട്ടുടമസ്ഥൻ മമ്പാട് മേപ്പാടം പള്ളിക്കുന്ന് സ്വദേശി പഴമ്പാലക്കോട് രാജുവിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.