22 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് നാഗലശ്ശേരി സ്വദേശി നന്ത്യൻകോട് വീട്ടിൽ മണികണ്ഠന്റെ മകൾ രഞ്ജിമയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടു മുറിയിലെ സീലിങ്ങിലെ ഹുക്കിൽ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്. തുടർന്ന് കുടുംബം ചാലിശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.