Thiruvananthapuram, Thiruvananthapuram | Aug 24, 2025
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ തമ്പാന്നൂർ പോലീസ് പിടികൂടി കുടപ്പനാകുന്ന് മേരിഗിരി സ്വദേശി അഭിഷിക്ത് -18 ആണ് പിടിയിൽ ആയത് കഴിഞ്ഞ ദിവസമാണ് തൈക്കാട് ശാന്തി കാവടത്തിനു സമീപം താമസിക്കുന്ന സ്‌കൂട്ടർ ഉടമ പോലീസിൽ പരാതി നൽകിയത് CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അഭിഷിക്ത് ഉൾപ്പെട്ട മൂന്നoഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നു കണ്ടെത്തി പ്രതിക്കൊപ്പം കവർച്ചയ്ക്ക് ഉണ്ടായിരുന്ന അനന്ദു വിനെ കഴക്കൂട്ടത്തു ഒരു കേസുമായി ബന്ധപ്പെട്ടു പോലീസ് പിടികൂടിയിരുന്നു മൂന്നാമൻ 17 വയസു കാരൻ ആണ്.