ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോക ശ്രദ്ധയിലേക്ക് ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച് രാജ്യാന്തര മിനി മാരത്തണ്‍ ആവേശകരമായി. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും ഇരിക്കൂര്‍ ടൂറിസം ആന്‍ഡ് ഇന്നോവേഷന്‍ കൗണ്‍സിലും സംയുക്ത മായാണ് മാരത്തണ്‍ നടത്തിയത്. 12.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുളള മാരത്തണില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. എതോപ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് പുറമെ മധ്യപ്രദേ ശ്, രാജസ്ഥാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും താരങ്ങളെത്തി . രണ്ടര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് നല്‍കിയത്.