അടുത്ത കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കാസർകോഡ് റവന്യൂ ഡിവിഷൻ ഓഫീസ് ഉദ്ഘാടനവും ജില്ലാതല പട്ടയ മേളയും തിങ്കളാഴ്ച രാവിലയോടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷത വഹിച്ചു